ജമ്മുകാഷ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ വീണ്ടും പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനം. നൗഷേര സെക്ടറിലാണ് സംഭവം.
വെടിവയ്പിനു പുറമേ ഷെല്ലാക്രമണവും ഉണ്ടായെന്നാണ് വിവരം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.