ലിബറലിസത്തിൻറെ മുഖ്യധാരയിൽനിന്ന് വ്യതിചലിക്കുന്ന ഏതൊരു രാഷ്ട്രീയ നേതാവും വ്യാജവാർത്ത ഫാക്ടറികളുടെ ആക്രമണത്തിന് ഇരയായി കൊണ്ടിരിക്കുകയാണെന്ന് ഹങ്കേറിയൻ വിദേശകാര്യമന്ത്രി പീറ്റർ സിജാർത്തോ പ്രസ്താവിച്ചു. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഈ ഇരയാക്കപ്പെടലിന് ഏറ്റവും വലിയ ഉദാഹരണമാണ്.
അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടൽ നടന്നു എന്ന ആരോപണത്തിൽ അദ്ദേഹം വളരെയധികം അപമാനിക്കപ്പെട്ടു എന്നാൽ ഇതുവരെ ഒരു തെളിവും കണ്ടെത്താനായില്ല. അതിൽ ഒരു മാധ്യമവും ഇതുവരെ മാപ്പ് പറഞ്ഞിട്ടുമില്ല. തങ്ങളുടെ മതവും സംസ്കാരവും ദേശീയതയും സംരക്ഷിക്കാൻ ശ്രമിക്കുന്ന, പൗരന്മാരെ പരിപാലിക്കുന്ന ദേശസ്നേഹികളായ നേതാക്കൾ എല്ലാം വ്യാജവാർത്തകൾ മൂലം അപമാനത്തിനിരയായിക്കൊണ്ടിരിക്കുകയാണ്. നിയമത്തിൻറെ തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞിരുന്നു കൊണ്ടാണ് വ്യാജവാർത്തക്കാർ ആക്രമണങ്ങൾ നടത്തുന്നത്.