ള്ളപ്പണക്കേസ് എന്ന പേരില്‍ ഫാ. ആന്റണി അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് റേഞ്ച് ഐജിയോട് ഉത്തരവിട്ട് ജലന്തര്‍ ഡിജിപി. പിടിച്ചെടുത്തപണം മുഴുവന്‍ കണക്കില്‍ പെടുന്ന പണം ആണെന്നും കൃത്യമായി നികുതി അടക്കുന്നുണ്ടെന്നും ആവശ്യമുണ്ടെങ്കല്‍ തെളിവുകള്‍ ഹാജരാക്കാം എന്നും ഫാ. ആന്റണി അന്നു സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഖന്ന പോലീസ് സംഘം ബലം പ്രയോഗിച്ച് പണം കസ്റ്റയിലെടുക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.

ഇതേതുടര്‍ന്നാണ് ഡിജിപിയുടെ ഉത്തരവ്. മാത്രമല്ല ഫാ. ആന്റണിയുടെ ഭാഗം ന്യായികരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. മാടശേരിയുടെ സന്നദ്ധ സംഘടനയായ സഹോദയയുടെ ബാങ്ക് അക്കൗണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്കിലായായതിനാലാണ് വിശദീകരണം. പൊലീസ് പണം കണ്ടെത്തിയത് എഫ്എംജെ ഹൗസില്‍ ബാങ്ക് ജീവനക്കാര്‍ പണം എണ്ണുന്നതിനിടെയെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. ജീവനക്കാര്‍ എണ്ണിയ 6 കോടി രൂപ രേഖകളില്ലാതെ പൊലീസ് പിടിച്ചെടുത്തെന്നും വിശദീകരണത്തില്‍ പറയുന്നു.