ജാർഖണ്ഡ് എഡിജിപി അനുരാഗ് ഗുപ്തയെ മാറ്റണമെന്ന് ഇലക്ഷൻ കമ്മീഷൻ. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വോട്ടെടുപ്പ് പ്രക്രിയയിൽ ഇടപെട്ടതിന് എഡിജിപിയായ അനുരാഗ് ഗുപ്തയ്ക്കെതിരെ 2018 മാർച്ചിൽ കേസെടുത്തിരുന്നു. ഇതേതുടർന്നാണ് ഇലക്ഷൻ കമ്മീഷൻ എഡിജിപിയെ നീക്കണമെന്ന് ആവശ്യപ്പെട്ടത്.
നിലവിൽ എഡിജിപി സ്ഥാനത്ത് ഗുപ്തയുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഗുപ്തയ്ക്കെതിരെ കേസെടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അനുസരിച്ചാണ് റെ നടപടിയെന്നും കമ്മീഷൻ വ്യക്തമാക്കി. ഗുപ്തയ്ക്ക് റസിഡന്റ് കമ്മീഷണറെ സമീപിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ ഗുപ്തയെ ജാർഖണ്ഡ് സന്ദർശിക്കാൻ അനുവദിക്കില്ലെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.