ഏപ്രിൽ 2 ചൊവ്വാഴ്ച ഫ്രാൻസിസ് മാർപാപ്പ യുവജനങ്ങൾക്കുവേണ്ടിയുള്ള പുതിയ അപ്പസ്തോലിക പ്രബോധനം പുറത്തിറക്കി. “ക്രിസ്തു ജീവിക്കുന്നു” (Christus Vivit) എന്നാണ് ഇതിൻറെ പേര്. വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ അനുസ്മരണാർത്ഥമാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിൻറെ ചരമദിനമായ ഏപ്രിൽ രണ്ട് ഇതിനായി തിരഞ്ഞെടുത്തത്. വിശുദ്ധ ജോൺ പോൾ പാപ്പയാണ് 1985 യുവജനങ്ങൾക്കായി കത്ത് എഴുതൽ ആരംഭിച്ചതും എല്ലാവർഷവും നടത്തപ്പെടുന്ന ലോകയുവജനദിനം ആരംഭിച്ചതും. ഇത് 2018 ഒക്ടോബർ 3 മുതൽ 28 വരെ നടത്തപ്പെട്ട യുവജന സിനഡ് മായി ബന്ധപ്പെട്ട പുറത്തിറക്കുന്ന രേഖയാണ്.
” ക്രിസ്തു ജീവിക്കുന്നു” സിനഡ് അനന്തരരേഖ പുറത്തിറക്കി
