email address: kscminorities@gmail.com
ഈ സുവർണ്ണ അവസരം എല്ലാ ക്രൈസ്തവരും പ്രയോജനപ്പെടുത്താൻ ദർശനം. ഓൺലൈൻ അഭ്യർത്ഥിക്കുന്നു. നിലവിൽ സച്ചാർ കമ്മീഷൻ റിപ്പോർട്ട് ആണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതു പ്രകാരം സർക്കാർ ന്യൂനപക്ഷങ്ങൾക്ക് നൽകി കൊണ്ടിരിക്കുന്ന നിരവധി ആനുകൂല്യങ്ങളിലും സംവരണങ്ങളിലും 80% മുസ്ലീങ്ങൾക്കും ബാക്കി 20 % മാത്രം ക്രിസ്ത്യൻ, സിക്ക് , ബുദ്ധ, ജൈന, പാഴ്സി, എന്നീ അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്കും ആയി നൽകി വരികയാണ്. ക്രൈസ്തവരുടെ പിന്നോക്ക അവസ്ഥയെക്കുറിച്ച് ന്യൂനപക്ഷ കമ്മിഷൻ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന അനീതിപരമായ തീരുമാനങ്ങളിൽ മാറ്റം വരികയും ക്രൈസ്തവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്തേക്കാം എന്ന് ദർശനം. ഓൺലൈൻ പ്രതീക്ഷിക്കുന്നു. അതിനാൽ എല്ലാ ക്രൈസ്തവ വിഭാഗങ്ങളിലും പെട്ട വ്യക്തികളും സഭാധികാരികളും ഈ അവസരത്തിൽ ഉണർന്നു പ്രവർത്തിച്ചാൽ വിശ്വാസ സമൂഹത്തിന് അത് വളരെ പ്രയോജനപ്രദമായിരിക്കും
വാർത്തകൾക്കും ലേഖനങ്ങൾക്കുമായി ക്ലിക് ചെയ്യുക darsanam.online