തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ന് സൂ​ര്യാ​ത​പ​മേ​റ്റു. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ വി​ഴി​ക്ക​ത്തോ​ട്ടി​ൽ യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ബൂ​ത്ത് ക​മ്മ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ക്കേ​മു​റി​യി​ൽ രാ​ജേ​ന്ദ്ര​നാ​ണ് ഇ​ട​ത് കൈ​ത്ത​ണ്ട​യി​ൽ സൂ​ര്യാ​ത​പ​മേ​റ്റ​ത്. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ സൂ​ര്യാ​ത​പ​മേ​റ്റ് ഇ​യാ​ൾ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. രാ​ജേ​ന്ദ്ര​നെ കാ​ഞ്ഞി​ര​പ്പ​ള്ളി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു