ഞാൻ ഫാദർ ആൻറണി മാടശ്ശേരി. ഞാൻ ബുക്കുകൾ ,സ്റ്റേഷനറി, യൂണിഫോം, സെക്യൂരിറ്റി തുടങ്ങിയവ പഞ്ചാബിലെ സ്കൂളുകളിൽ വിതരണം ചെയ്യുന്ന സഹോദയ എന്ന സഹകരണ സ്ഥാപനം നടത്തി വരുന്നു. പല സ്കൂളുകളിൽനിന്നായി ഈ ഇനത്തിൽ ലഭിക്കുന്ന പണം മുഴുവൻ പാർട്ടപുര എന്ന സ്ഥലത്തുള്ള എൻറെ വസതിയിലാണ് സൂക്ഷിക്കാറുള്ളത്. ഈയിടെ ഞങ്ങൾ 14 കോടി രൂപ ബാങ്ക് നിക്ഷേപിക്കുകയും ബാക്കി 16 കോടി 65 ലക്ഷം രൂപ 2019 മാർച്ച് 29 ന് നിക്ഷേപിക്കുവാൻ ഒരുങ്ങുകയും ആയിരുന്നു. ജലന്തർ സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ ബാങ്കിൽ നിക്ഷേപിക്കുന്നതിന്റെ ഭാഗമായി ഈ പണം എണ്ണി തിട്ടപ്പെടുത്തുക യായിരുന്നു. ബാങ്ക് ജീവനക്കാരും സെക്യൂരിറ്റിയും ആ സമയത്ത് സത്യമായും അവിടെ ഉണ്ടായിരുന്നു.

ഏകദേശം 40- 50 തോക്കുധാരികളായ ആളുകൾ യാതൊരു സേർച്ച് വാറൻഡും കൂടാതെ എൻറെ വസതിയിലേക്ക് കടന്നുകയറുകയും ബലംപ്രയോഗിച്ച് 16 കോടി 65 ലക്ഷം രൂപ കൈവശപ്പെടുത്തുകയും ചെയ്തു. അവർ ഞങ്ങളുടെ മൊബൈൽഫോണുകൾ പിടിച്ചുവാങ്ങുകയും ബലംപ്രയോഗിച്ച് തോക്കിൻ മുനയിൽ നിർത്തി മുറിക്ക് പുറത്താക്കുകയും ചെയ്തു. ലോക്കൽ പോലീസിനെ ആരും ഈ വിവരം ഒന്നും അറിയിച്ചിരുന്നില്ല.

പിന്നീട് അവർ ഖാനയിൽ നിന്ന് വന്നവരാണെന്നും ഖാനഎസ് എസ് പി യുടെ നേതൃത്വത്തിലാണ് ഈ റെയ്ഡ് നടക്കുന്നത് എന്നും എന്നോട് പറഞ്ഞു. പഞ്ചാബി വായിക്കുവാൻ അറിയാത്ത എന്നെക്കൊണ്ട് പഞ്ചാബിയിൽ മുൻകൂട്ടി എഴുതി തയ്യാറാക്കിയ രേഖകൾ വായിച്ചു കേൾപ്പിക്കുക പോലും ചെയ്യാതെ നിർബന്ധപൂർവ്വം ഒപ്പിടുവിച്ചു. തുടർന്ന് ഹവാല കേസിൽ പെടുത്തും എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി. എന്നാൽ പണം മുഴുവൻ അക്കൗണ്ടഡ് ആണ് എന്നും ബില്ലുകളും ബുക്കുകളും കൃത്യമായി ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട് എന്നും ഞാൻ അവരോട് പറഞ്ഞു. എന്നെ മണിക്കൂറുകളോളം തുടർച്ചയായി ചോദ്യം ചെയ്തതിനു ശേഷം മാർച്ച് 30 ന് രാവിലെ അഞ്ചുമണിക്ക് പുറത്തുവിട്ടു.

എനിക്ക് ലുധിയാന ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന്, പോലീസ് അവിടെ 9 കോടി 66 ലക്ഷം രൂപ ഹാജരാക്കിയിട്ടുണ്ട് എന്ന നോട്ടീസ് ലഭിച്ചു. ഞാൻ ഇൻകം ടാക്സ് ഓഫീസഴ്സിന്റെ മുൻപാകെ നേരിട്ട് ഹാജരാകാനും പോലീസ് പിടിച്ചെടുത്ത പണത്തെ സംബന്ധിച്ച രേഖകൾ ഹാജരാക്കാനും എന്നോട് ആവശ്യപ്പെട്ടു. ഇപ്രകാരം ഹാജരായ അവസരത്തിലാണ് ഖാന പോലീസ് പിടിച്ചെടുത്ത തുകയിൽ 6കോടി 66 ലക്ഷം രൂപ ഇൻകം ടാക്സ് അധികാരികളുടെ മുൻപാകെ ഹാജരാക്കിയിട്ടില്ല എന്ന് അറിയാൻ സാധിച്ചത്. ഈ തുക പോലീസ് ദുർവിനിയോഗം ചെയ്തിരിക്കുകയാണ്. ഈ പണത്തിന് എല്ലാ തെളിവുകളും രസീതുകളും എൻറെ പക്കലുണ്ട്.

ഖാനാ എസ് എസ് പിക്കും പോലീസ് ഉദ്യോഗസ്ഥർക്കും എതിരായി , ശരിയായ അന്വേഷണമില്ലാതെ തോക്കിൻ മുനയിൽ നിർത്തി പണം പിടിച്ചെടുത്ത കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് കമ്മീഷണർക്ക് ഞാൻ പരാതി നൽകിയിട്ടുണ്ട്. അതിൻറെ കോപ്പികൾ ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, ഡിജിപി, ഡിഐജി എന്നിവർക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

ഞാൻ പൊതുസമൂഹത്തോട് സത്യം വിളിച്ചു പറയാൻ ശ്രമിക്കുകയാണ്. 6കോടി 66 ലക്ഷം രൂപയുടെ ദുർവിനിയോഗം പുറത്തുകൊണ്ടുവരണമെന്ന് മാധ്യമങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെടുന്നില്ലെങ്കിൽ ചീഫ് ജസ്റ്റിസിനെ സമീപിക്കുകയും സിബിഐ അന്വേഷണ ആവശ്യപ്പെടുകയും ചെയ്യുക അല്ലാതെ എനിക്ക് മറ്റുവഴികൾ ഒന്നുമില്ല. എൻറെ കയ്യിൽ ഉണ്ടായിരുന്ന പണം പൂർണ്ണമായും അക്കൗണ്ടഡ് ആണ്. എല്ലാവർഷവും പണം പൂർണമായും ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും യാതൊരുവിധ പരാതിക്കും ഇടവരാത്ത വിധം ഐടി നിയമങ്ങൾ പാലിച്ചുകൊണ്ട് ഐടിആർ ഫയൽ ചെയ്യുകയും ചെയ്യുന്നുള്ളതാണ്.

എൻറെ മൊബൈൽ ലൊക്കേഷൻസ് ഞാൻ മാർച്ച് 29ന് ഒരു സ്ഥലത്തും യാത്ര ചെയ്തിട്ടില്ല എൻറെ വസതിയിൽ തന്നെ ആയിരുന്നു എന്നതിന് തെളിവാണ്. വാഹനത്തിൽ വച്ചാണ് പണം പിടിച്ചെടുത്തത് എന്നത് വ്യാജപ്രചരണമാണ്. ഈ കേസ് പണം അപഹരിക്കാൻ വേണ്ടി പോലീസ് കെട്ടിച്ചമച്ചതാണ്.

സത്യം പുറത്തു വരികയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യണം. അല്ലെങ്കിൽ പൊതുജനത്തിന് പോലീസ് സംവിധാനത്തിൽ ഉള്ള വിശ്വാസം നഷ്ടപ്പെടും. ഈ പണം അത് എണ്ണി കൊണ്ടിരുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും പിടിച്ചെടുത്തതാണ് എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. ഇത് വലിയ ഒരു ഗൂഢാലോചനയാണ്. ഈ കേസ് സിബിഐക്ക് കൈമാറണമെന്ന് ഞാൻ പഞ്ചാബ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.

അഡ്വക്കേറ്റ് മൻദീപ് സിംഗ് വഴി ഞാൻ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി സമീപിക്കുകയാണ്. ഒരാഴ്ചയ്ക്കകം എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഞാൻ ഹൈക്കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്യുന്നതാണ്

ഫാ.ആൻറണി മാടശ്ശേരി
സഹോദയ

ദർശനം ന്യൂസ് വാട്ട്സാപ്പ് പത്രം ദിവസേന അതിരാവിലെ ലഭിക്കാൻ മൊബൈലിൽ നിന്നും ഈ ലിങ്കിൽ ക്ലിക് ചെയ്യുക

Follow this link to join my WhatsApp group:

https://chat.whatsapp.com/HTu9RnLnx20FkxQ9xGt6H3