ഇന്ത്യയുടെ പ്രതിരോധ ഉപഗ്രഹം എമിസാറ്റ് വിജയകരമായി വിക്ഷേപിച്ചു. പ്രതിരോധ ഗവേഷണത്തിനും നിരീക്ഷണത്തിനും സഹായകമാകുന്ന എമിസാറ്റ് കൂടാതെ മറ്റു രാജ്യങ്ങളുടേത് ഉൾപ്പെടെ 28 ചെറു ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിച്ചത്. പിഎസ്എല്‍വി സി 45 ആണ് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചത്. ഉപഗ്രഹങ്ങൾ വിജയകരമായി മൂന്ന് ഭ്രമണപഥങ്ങളിൽ എത്തിച്ചെന്ന് ഐഎസ്ആർഒ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 9.27ന് ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആർഒ വികസിപ്പിച്ച പിഎസ്എൽവിയുടെ 47ാമത് ദൗത്യമാണ് എമിസാറ്റ്.
ഇന്ത്യയുടെ ആദ്യ പ്രതിരോധ ഉപഗ്രഹം എമിസാറ്റ് വിക്ഷേപിച്ചു
