രാജ്യത്തെ നടുക്കിയ സംഭവം ആയിരുന്നു ബഡ്ഗാമില് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. വിട്ട ഒരു സംഭവമാണ് ഫെബ്രുവരി 27- ന് നടന്ന സഅപകടത്തില്‍ ആറ് സൈനികര്‍ക്ക് ജീവാപായമുണ്ടാകുകയും ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഉണ്ടായ സംഭവം ആണ് ഇത്. ആ അപകടം സംഭവിക്കുന്നതിന് തൊട്ടുമുമ്പായി ഒരു ഇന്ത്യന്‍ എയര്‍ ഡിഫന്‍സ് മിസൈല്‍ വിക്ഷേപിക്കപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണങ്ങളില്‍ വെളിപ്പെട്ടിരിക്കുന്നു എന്ന് ഇന്നലെ എക്കണോമിക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഹെലികോപ്റ്റര്‍ താഴെ വീണു കത്തുന്നതിനു മുമ്പ് വലിയൊരു പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നുതായും അറിവുണ്ട്. മിസൈല്‍ വിക്ഷേപണത്തിന്റെയും, ഹെലികോപ്റ്റര്‍ ടേക്ക് ഓഫിന്റെയും അപകടത്തിന്റെയും ഒക്കെ സമയക്രമം വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയാണത്രെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇപ്പോള്‍.
ബദ്ഗാമിലെ അപകടം സ്വന്തം രാജ്യം തന്നെ ആസൂത്രണം ചെയ്തതോ?
