മ്പാദിച്ചു കൂട്ടുന്നവയെല്ലാം സ്വാർത്ഥ താൽപര്യങ്ങൾക്കു മാത്രമുള്ളതാവണം എന്ന മനോഭാവത്തോടുകൂടി ജീവിക്കുന്ന നാമോരോരുത്തരോടും ഒരു വലിയ ഉപദേശമാണ് നോമ്പിന്റെ ഇരുപത്തിഒൻപതാം ദിവസമായ ഇന്ന് ഈ വചനഭാഗത്തിലൂടെ ഈശോ നമുക്ക് നൽകുന്നത്. ഈ ലോകവും ഇതിലെ സമ്പാദ്യങ്ങളുമെല്ലാം അസ്ഥിരമാണ്. നമ്മുടെ യഥാർത്ഥ നിക്ഷേപം സ്വർഗ്ഗത്തിലാണെന്നും സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടുവാനുള്ള ഒരു മാർഗ്ഗം മാത്രമാണ് ഈ ലോക ജീവിതവും എന്ന് പലപ്പോഴും നാം മറന്നു പോകുന്നു. എന്നാൽ ഈശോ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു നിന്റെ ജീവിതത്തിൽ നിനക്കുള്ളവയെല്ലാം ദരിദ്രനുമായി പങ്കുവെക്കുവാൻ നിനക്കു സാധിക്കുമ്പോഴാണ് സ്വർഗ്ഗത്തിൽ നിന്റെ നിക്ഷേപം കുടുന്നതെന്ന്. ദാനദർമ്മം ചെയ്യാനുള്ള നല്ല മനസിനു ഉടമകളായി തീർന്നു കൊണ്ട് സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റി നല്ല വ്യക്തിത്വത്തിനുടമകളായി തീർന്നു കൊണ്ട്സ്വർഗ്ഗീയ നിക്ഷേപം കൂട്ടുവാനായിട്ട് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ