ന്യൂസിലൻഡ് പാർലമെൻറിലെ പ്രാർത്ഥനകളിൽ യേശുക്രിസ്തുവിനെ കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കി. ഇത് എല്ലാ പാർലമെൻറ് അംഗങ്ങളെയും പ്രാർത്ഥനകളിൽ ഉൾക്കൊള്ളിക്കുവാൻ വേണ്ടിയാണെന്ന് സ്പീക്കർ ട്രവർ മള്ളാർഡ് പറഞ്ഞു. പ്രാർത്ഥനകൾ സർവ്വശക്തനായ ദൈവത്തെ അഭിസംബോധന ചെയ്യും എന്നാൽ അതിൽ യേശുക്രിസ്തുവിനെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായിരിക്കുകയില്ല. ഇതിനെതിരെ ആയിരക്കണക്കിന് ആളുകൾ പാർലമെൻറ് നടയിൽ പ്രതിഷേധ ധർണ നടത്തി. ന്യൂസിലൻഡ് ഒരു ക്രിസ്ത്യൻ രാജ്യമാണെന്നും അതിനാൽ ക്രിസ്തുവിനെ ഒഴിവാക്കരുത് എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതേസമയം മോസ്ക് ആക്രമണത്തിന് ശേഷം ഇതേ പാർലമെൻറിൽ ഖുർആൻ പാരായണം നടത്തപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.
ക്രിസ്തുവിനെ ഒഴിവാക്കി ന്യൂസിലാൻഡ്
