2019 ആരംഭം മുതൽ ഫ്രാൻസിൽ ഉടനീളം കത്തോലിക്കാ ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നു പല ദേവാലയങ്ങളും അഗ്നിക്കിരയാക്കുകയും ഇടിച്ച്നിരത്തപ്പെടുകയും പൂജ വസ്തുക്കൾ അപമാനിക്കപ്പെടുകയും ചെയ്യുന്നു. കുരിശുകളും രൂപങ്ങളും തകർക്കുക, സക്രാരി പൊളിച്ച് വിശുദ്ധകുർബാന നശിപ്പിക്കുക തുടങ്ങിയ പ്രവണതകൾ വ്യാപകമാകുന്നു. മാർച്ച് 17ന് നൂറ്റാണ്ടുകൾ പഴക്കമുള്ള പാരീസിലെ സെന്റ്.സപ്ളീസ് ചർച്ച് അഗ്നിക്കിരയായതാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന സംഭവം. ഈ ദേവാലയത്തിൽ വിശ്വവിഖ്യാതമായ ഏതാനം പെയിൻറിംഗ്കൾ ഉണ്ടായിരുന്നു. ഡാവിഞ്ചി കോഡ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതും ഈ ദേവാലയമാണ്.