പ്രായപൂർത്തിയാകാത്തവരുടെയും ദുർബലരായ മുതിർന്നവരുടെയും സംരക്ഷണത്തിനായി രൂപീകരിച്ച മൂന്ന് രേഖകളിൽ ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ചു. ഇവ 2019 ജൂൺ ഒന്നുമുതൽ സഭാ നിയമത്തിന്റെ ഭാഗമായി പ്രാബല്യത്തിൽ വരും. ഫെബ്രുവരി 21 മുതൽ 24 വരെ വത്തിക്കാനിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ഇതോടൊപ്പം പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായും കേസുകൾ പരിഹരിക്കുന്നതിനുമായും ഒരു മാർഗ്ഗരേഖയും ദൗത്യം നിർവഹണ സേനയും രൂപീകരിക്കുവാൻ സമ്മേളനം തീരുമാനിച്ചിരുന്നു. പൂർത്തിയാകാത്തവർ നേരിടുന്ന ലൈംഗിക അതിക്രമങ്ങളോട് ശക്തമായി പ്രതികരിക്കേണ്ടത് ദൈവജനത്തിന്റെ അടിയന്തര ആവശ്യമാണെന്ന് വത്തിക്കാൻ വക്താവ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. സഭ എപ്പോഴും കുട്ടികൾക്കും ദുർബലർക്കും ഉള്ള അഭയകേന്ദ്രം ആയിരിക്കണം എന്ന അവബോധം എല്ലാവരിലും വളരുമെന്ന് പ്രതീക്ഷിക്കുന്നതായി മാർപാപ്പ പ്രസ്താവിച്ചു.
പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായി നിയമനിർമ്മാണം നടത്തി: മാർപാപ്പ
