ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പണം തുടരുന്നു. ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനും ഇന്ന് 11 മണിക്ക ഭരണാധികാരിയായ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 12 മണിയോടെ വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനും പത്രിക നല്‍കും.
എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ ഇടത് സ്ഥാനാര്‍ത്ഥികളായ പി രാജീവും ഇന്നസെന്റും 11 മണിയ്ക്ക് എറണാകുളം ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം.