നിക്കോദേമോസിൻെറ ചോദ്യം ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ്.
ആരെയും വധിക്കാൻ നമുക്കവകാശമില്ല എന്ന് ക്രിസ്തു മൊഴി.
മറ്റുള്ളവരെ വിധിക്കാൻ ഒരുമ്പെടുന്നതിന് മുമ്പ് ആ തെറ്റ് എന്നിലുണ്ടോ എന്ന് ആത്മശോധന ചെയ്യാം.
തെറ്റ് ചെയ്യുന്നവരോടു ഹൃദയപൂർവ്വം ക്ഷമിക്കാം.
ആരെയും വിധിക്കാതെ എല്ലാവർക്കും തന്റെ ഹൃദയത്തിൽ ഇടം കൊടുത്തവനാണ് ഈശോ മിശിഹാ.
നമ്മൾ ആരെ വിധിക്കുന്നുവോ അവരെ ആദ്യം നമ്മുടെ ഹൃദയത്തിൽ നിന്ന് നാം പുറത്താക്കിയിരിക്കുന്നു.
ഈ നോമ്പുകാലത്ത് ആരെയും വിധിക്കാതെ എല്ലാവരെയും കുറവുകളോടും കൂടി ഉൾക്കൊണ്ട് ഈശോയെപ്പോല അവർക്ക്ഹൃദയത്തിൽ ഇടം കൊടുക്കാൻ പരിശ്രമിക്കാം.
സ്നേഹത്തോടെ
ജെന്നിയച്ചൻ