കുറുവിലങ്ങാട് പള്ളിയിലെ ഗായികയും ഒമ്പത് മക്കളുടെ അമ്മയുമായ പുഷ്പ മരിയ അന്തരിച്ചു. ഏഴാമത്തെ പ്രസവത്തോടെ പുഷ്പയുടെ ആരോഗ്യനില മോശമായിരുന്നു. തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയില്‍ ആയിരുന്ന പുഷ്പ ഇന്ന് പുര്‍ച്ചെ മരണമടഞ്ഞു. ഏഴാമത്തെ പ്രസവത്തില്‍ ജനിച്ച ഇരട്ട കുട്ടികളും മറ്റൊരു മകനും നേരത്തെ മരണമടഞ്ഞിരുന്നു. നാളെ (30 മാര്‍ച്ച്) കുറുവിലങ്ങാട് ദേവാലയത്തില്‍ വെച്ച് ശവസംസ്‌കാരം.