കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബോളിവുഡ് സുന്ദരി ഊര്‍മിള മതോണ്ട്കര്‍ മുംബൈ നോര്‍ത്തില്‍ മത്സരിക്കും. ബിജെപി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിക്കെതിരെയാണ് ഊര്‍മിളയുടെ കന്നി അങ്കം.

ബുധനാഴ്ചയായിരുന്നു ഊര്‍മിളയുടെ കോണ്‍ഗ്രസ് പ്രവേശനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദിയോറയോടൊപ്പം ആയിരുന്നു ഊര്‍മ്മിള രാഹുലിനെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് എഐസിസി ആസ്ഥാനത്തെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് അവര്‍ മാധ്യമങ്ങളെ കണ്ടു അദ്യോഗിക പ്രവേശനം അറിയിച്ചു. കോണ്‍ഗ്രസ് മാധ്യമ വക്താവ് രണ്‍ദീപ് സുര്‍ജെവാല, സജ്ഞയ് നിരുപം തുടങ്ങിയവര്‍ ഊര്‍മ്മിളയ്ക്കൊപ്പം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ഊര്‍മിള മുംബൈ നോര്‍ത്തില്‍ മത്സരിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കടപ്പാട്:ജോൺസൺ വേങ്ങത്തടം, ദീപിക