പുനലൂരിന് സമീപമുള്ള ചെങ്കുളം നിത്യസഹായമാതാ പള്ളിയുടെ കുരിശടി സാമൂഹ്യവിരുദ്ധർ എറിഞ്ഞുതകർത്തു. തെക്കൻ മേഖലയിൽ കുടിയേറിയ സീറോ മലബാർ വിശ്വാസികൾ തങ്ങളുടെ കഠിനാധ്വാനം കൊണ്ട് രൂപപ്പെടുത്തിയതാണ് ഈ പള്ളിയും കുരിശടിയും. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള ഈ കുരിശടിയിൽ നാനാജാതി മതസ്ഥരായ ആളുകൾ ദിവസവും പ്രാർത്ഥിക്കുകയും വിളക്ക് കത്തിക്കുകയും നേർച്ചയിടുകയും ചെയ്യാറുള്ളതാണ്. ചെങ്കുളം ഇടവക 28 വീടുകൾ മാത്രമുള്ള വളരെ ചെറിയ ഒരു ക്രിസ്തീയ സമൂഹം ആയതിനാൽ പ്രതികരിക്കില്ല എന്ന് ധൈര്യമാണ് അക്രമികൾക്ക് ഉള്ളത്. ഈ ആക്രമണത്തിന് എതിരെ പോലീസിൽ പരാതി നൽകിയതായി വികാരി റവ.ഫാദർ ആൻറണി തളികസ്ഥാനം അറിയിച്ചു
പുനലൂരിനു സമീപമുള്ള ചെങ്കുളം നിത്യസഹായമാതാ പളളിയുടെ കുരിശടി സാമൂഹ്യ വിരുദ്ധർ എറിഞ്ഞുതകർത്തു
