മാര്‍പാപ്പയുടെ പരമാധികാരത്തേയും വൈദീക ബ്രഹ്മചര്യത്തേയും ബഹുമാനിക്കണമെന്നും സഭയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെയും ധാര്‍മിക അപചയങ്ങളുടെയും നടുവില്‍ സഭക്കുവേണ്ടി വിശ്വാസികള്‍ മുഴുവന്‍ ഒന്നിക്കണമെന്ന്, ദൈവവിശവാസികള്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ തിരു സംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ പ്രസ്താവിച്ചു.
അന്ധകാരവും പ്രതിസന്ധികളും എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. എന്തെല്ലാം ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയാലും നമ്മെ രക്ഷിക്കാന്‍ ഒരാള്‍ മാത്രമേ വരൂ. അവന്റെ ഉദ്ധാനമാണ് അന്ധകാരത്തില്‍ നമ്മുടെ പ്രത്യാശ. നമ്മുടെ പ്രത്യാശയായ മിശിഹായെ ലോകത്തിന് നല്‍കുകയാണ് സഭയുടെ ഏക ദൗത്യം.