ഓച്ചിറ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ പ്രതിക്കെതിരെ ലൈഗീകപീഡനത്തിന് കേസൈടുത്തു. പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്നാണ് വൈദ്യപരിശോധന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വൈദ്യപരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതി റോഷനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് . പോക്‌സോ വകുപ്പ് പ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതിനെതിനും കേസെടുത്തിരുന്നു. അതിനൊപ്പമാണ് ലൈംഗികപീഡനക്കുറ്റവും.
ഇന്നലെ രാത്രി ഏറെ വൈകിയാണ് പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയായത്. മുംബൈയില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ഉള്ളത്. പ്രതി മുഹമ്മദ് റോഷനെ ഇന്ന് കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.