ഒന്നിനെ കുറിച്ചും ഉറച്ച ബോധ്യമില്ലാത്ത ഇന്നത്തെ സമൂഹത്തെ ഈ വചനഭാഗത്തിലെ ജനകൂട്ടത്തോടാണ് ഉപമിച്ചിരിക്കുന്നത്. നോമ്പിന്റെ ഇരുപത്തിയാറാം ദിവസമായ ഇന്ന് നമ്മുടെയൊക്കെ വിശ്വാസത്തിന്റെ ആഴത്തെകുറിച്ചും വ്യക്തമായ ബോധ്യമില്ലാത്ത പ്രവൃത്തികളെ കുറിച്ചുമാണ് പ്രതിപാദിച്ചിരിക്കുന്നത്. നമ്മുടെ ഓരോരുത്തരുടേയും വിശ്വാസജീവിതത്തിന്റെ അടിത്തറ എത്രമാത്രം ഉറപ്പുള്ളതാണ്? വിശ്വാസത്തിന്റെ പാതയിലൂടെയാണു നാം ചരിക്കുന്നതെങ്കിലും നമ്മുടെയൊക്കെ വിശ്വാസമാകുന്ന തിരിനാളത്തിന് ഒരു കാറ്റിൽ അണഞ്ഞു പോകാവുന്ന ആയുസ്സേഉള്ളൂ. അതുകൊണ്ടൊക്കെയാണ് സഭ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളേയും പ്രതിസന്ധികളേയും തരണം ചെയ്യാൻ നമുക്ക് സാധിക്കാതെ പോകുന്നത്. ആവർത്തിച്ചു ചോദിച്ചാൽ സംശയത്തോടെ സ്ഥിരതയില്ലാത്ത പല മറുപടികളാവും നമുക്കുള്ളത്. നമ്മുടെ വിശ്വാസ ജീവിതത്തിലെ പോരായ്മകളെ മനസിലാക്കികൊണ്ട് കണ്ടറിഞ്ഞവ മാത്രമല്ല കാണപ്പെടാത്തവയും ഉണ്ടെന്നുള്ള ഉറച്ച ബോധ്യത്തിൽ ദൃഢതയുള്ള വിശ്വാസത്തിലടിയുറച്ച ജീവിതം നയിക്കുവാനായിട്ട് നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ