ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സരിത എസ് നായര്‍. എറണാകുളം കളക്ടറേറ്റില്‍ നാമനിര്‍ദേശ പത്രിക വാങ്ങാന്‍ എത്തിയപ്പോളാണ് സരിത ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഈ തിരഞ്ഞെടുപ്പില്‍ കുറ്റാരോപിതരായ ചില സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. രാഷ്ട്രീയ പിന്‍ബലമുള്ള ഏതൊരാള്‍ക്കും, അയാള്‍ കുറ്റാരോപിതനാണെങ്കില്‍ പോലും നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച് ജനപ്രതിനിധിയാകാം. അവര്‍ക്ക് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കാമെന്നും ഇതിലൂടെ ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും സരിത പറഞ്ഞു.