നൈജീരിയയില്‍ നടക്കുന്ന ക്രിസ്ത്യന്‍ കൂട്ടക്കൊലകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കോഡിനേറ്റര്‍ ആയ ഫാദര്‍ വില്ല്യംസ് കൗറ നൈജീരിയന്‍ ഗവര്‍ണര്‍ക്കെതിരെ വംശഹത്യ ആരോപണം ഉന്നയിക്കുന്നു. കടുന എന്ന പ്രദേശത്ത് അദ്ര എന്ന വംശത്തില്‍പ്പെട്ട ക്രൈസ്തവര്‍ ധാരാളമായി കൊല ചെയ്യപ്പെടുകയും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്യുന്നു. കടുന സംസ്ഥാന ഗവര്‍ണര്‍ നാസില്‍ എല്‍-റുഫായി ഇസ്ലാമിക തീവ്രവാദികളെ സഹായിക്കുകയാണെന്നും ഫുലാനി വംശജര്‍ക്കു വേണ്ടി നിലകൊള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നൈജീരിയന്‍ ഗവര്‍ണര്‍ക്കെതിരെ വംശഹത്യ ആരോപണം
