ന്‍പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നു കേരള നവോദ്ധാനത്തിന്റെ ചരിത്രം പ്രതിപാദിപ്പിക്കുന്ന പാഠഭാഗം പിന്‍വലിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ അപലപിച്ച് കെസിബിസി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ചാന്നാര്‍ സമരം പ്രതിപാദിപ്പിക്കുന്ന വസ്ത്രധാരണത്തിന്റെ സാമൂഹ്യചരിത്രം ഉള്‍പ്പെടെയുള്ള മൂന്നു ഭാഗങ്ങള്‍ ആണ് പുസ്തകത്തില്‍ നിന്നു പിന്‍വലിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപടി എടുക്കുന്നത്. ഈ പാഠഭാഗങ്ങള്‍ പിന്‍വലിക്കുന്നതിലൂടെ ചരിത്രം അതിന്റെ തനിമയില്‍ അറിയുവാനുള്ള കുട്ടികളുടെ അവകാശത്തെയാണ് നിഷേധിക്കുന്നത്.

കേരള ക്രിസ്തീയ ചരിത്രത്തെ പ്രതിപാതിപ്പിക്കുന്ന ഭാഗമാണ് ഇതെന്നും, ചാന്നാര്‍ ലഹള കേരള നവോദ്ധാന കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട് സംഭവം ആണെന്നും സര്‍ക്കുലറില്‍ വിശദമാക്കുന്നു.