കത്തോലിക്കാ സഭ പരിപാവനമായി കരുതുന്ന കുമ്പസാരം എന്ന കൂദാശയെ അതി നികൃഷ്ടമായ രീതിയിൽ അവഹേളിക്കുകയാണ് മഴവിൽ മനോരമ തകർപ്പൻ കോമഡി എന്ന പരിപാടിയുടെ 134-ാം എപ്പിസോഡിലൂടെ ചെയ്തിരിക്കുന്നത്. ഒരു സമൂഹം മുഴുവൻ വിശുദ്ധിയോടും ഭക്തിയോടും കൂടെ കാണുന്നതും വൈദികർ മരണഭയത്തിൽ പോലും അതീവ രഹസ്യമായി സൂക്ഷിക്കുന്നതുമായ ഈ കൂദാശയെ ഒരു ടിക്ടോക്കിന്റെ ലാഘവത്തോടെ വെറും നിലവാരം കുറഞ്ഞ കോമഡി ആയി ചിത്രീകരിക്കുന്നത് വേദനാജനകമാണ്. ഇതിനുമുമ്പും മനോരമയുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ത്യഅത്താഴത്തെ വികലമായി ചിത്രീകരിച്ചത് വിശ്വാസികൾക്കിടയിൽ വൻ പ്രതിഷേധം ഉയർത്തിയിരുന്നു. വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് യൂടൂബിൽ നിന്ന് വീഡിയോ പിൻവലിച്ചിട്ടുണ്ട്. എങ്കിലും ഇത് ബോധപൂർവ്വമായി ഒരു ന്യൂനപക്ഷത്തോടുള്ള അവഹേളനമാണ്.
കുമ്പസാരത്തെ അപമാനിച്ച് മഴവിൽ മനോരമ
