ഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തകര്‍പ്പന്‍ കോമഡി എപ്പിസോഡില്‍ കുമ്പസാരത്തെ കുറിച്ചുള്ള ചിത്രീകരണം വിശ്വാസികളെ വേദനിപ്പിച്ചു എന്ന് പരാതി ലഭിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ ഉള്‍ക്കൊള്ളുകയും ക്ഷമാപണം നടത്തുകയും ചെയ്യുന്നു. ഈ എപ്പിസോഡിന്റെ തുടര്‍ സംപ്രേഷണം ഒഴിവാക്കിയിട്ടുണ്ട് ‘. എന്ന് മഴവില്‍ മനോരമ ചാനലിലെ പ്രോഗ്രാമിന് ഇടയില്‍ അടിക്കുറിപ്പായി എഴുതി കാണിച്ചാണ് മനോരമ ക്ഷമാപണം നടത്തിയത്. ഇതിന് മുമ്പ് ഭാഷാപോഷിണിയില്‍ അന്ത്യ അത്താഴ ചിത്രത്തെക്കുറിച്ച് ഉണ്ടായ വിവാദത്തിന്റെ പേരിലും മനോരമയ്ക്ക് ക്ഷമാപണം നടത്തേണ്ടതായി വന്നിരുന്നു. സമീപകാലത്ത് ഇത് രണ്ടാം പ്രാവശ്യമാണ് മനോരമയ്ക്ക് െ്രെകസ്തവ സമൂഹത്തോട് ക്ഷമാപണം നടത്തേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത്‌.