പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു. രാത്രി ഒരു മണിയോടെ തൃശൂരിലെ അശ്വനി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 62 വയസ്സായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് അഷിത ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടശ്ശേരി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

തെക്കേ കറുപ്പത്ത് തങ്കമണിയമ്മയുടെയും കഴങ്ങോടത്ത് ബാലചന്ദ്രന്‍ നായരുടെയും മകളായി കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരിലാണ് അഷിത ജനിച്ചത്. ഡല്‍ഹിയിലും ബോംബെയിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി. കെ.വി. രാമന്‍കുട്ടിയെ വിവാഹം കഴിച്ചു. മകളുടെ പേര് ഉമ.