ഒരു സമൂഹജീവി എന്ന നിലയില്‍ മനുഷ്യരായ നാം ഒരുപാട് ആവശ്യങ്ങളും ആഗ്രഹങ്ങളും പേറിയാണ് ജീവിക്കുന്നത്. നോമ്പിന്റെ ഇരുപത്തിമൂന്നാം ദിവസമായ ഇന്ന് ഈശോ നമ്മോട് വ്യക്തമായി പറയുന്നു. നമ്മുടെ ജീവിതത്തില്‍ നാം നേടിയ സര്‍വ്വനേട്ടങ്ങളും നമുക്ക് ലഭിച്ചിട്ടുള്ള സൗഭാഗ്യങ്ങളും നമ്മുടെ കഴിവല്ല, മറിച്ച് ദൈവത്തിന്റെ ദയയാണ്. ഈ ഭൂമിയില്‍ നാം നേടിയ സര്‍വ്വതും എന്റെ കഴിവാണ് എന്ന് അഹങ്കരിക്കുന്ന നാം അവയെല്ലാം ദൈവീക ദാനമാണെന്ന് പലപ്പോഴും മറന്നു പോകുന്നു. നമ്മുടെ ജീവിതത്തില്‍ ദൈവം അനുഗ്രഹങ്ങള്‍ വര്‍ഷിക്കണമെങ്കില്‍ നമ്മുടെ ആഗ്രഹങ്ങള്‍ ദൈവ ഹിതത്തോട് ചേര്‍ത്തുവെച്ച് സമര്‍പ്പിക്കുവാന്‍ നമുക്ക് സാധിക്കണം. നമ്മുടെ ജീവിതത്തിലെ സര്‍വ്വ നേട്ടങ്ങളുടേയും അടിസ്ഥാനം ദൈവത്തിന്റെ ദയയാണെന്ന യാഥാര്‍ത്ഥ്യത്തെ മനസിലാക്കി ദൈവത്തിനോട് ചേര്‍ന്നുള്ള നല്ല ജീവിതം നയിക്കാന്‍ നമുക്ക് ആഗ്രഹിക്കാം പ്രാര്‍ത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ