ഓച്ചിറയില്‍ നിന്നു കാണാതായ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നു കേരളാ പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒമ്പതുദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. ചൊവ്വാഴ്ച പുലര്‍ച്ചയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായ സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും ചെയ്തു.
കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി
