സമൂഹത്തില്‍ കുടുബത്തിന്റെ പ്രധാന്യം വിസ്മരിക്കരുതെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ. മംഗളവാര്‍ത്ത തിരുന്നാള്‍ ദിനമായ ഇന്നലെ ഇറ്റാലിയന്‍ നഗരമായ ലോറെറ്റോയില്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചു ദിവ്യബലി അര്‍പ്പിച്ച മാര്‍പാപ്പ യുവജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു.
യുവജനങ്ങളെ സംബന്ധിച്ച ഒക്‌ടോബറില്‍ റോമില്‍ നടത്തിയ മെത്രാന്‍മാരുടെ സിനഡ് സമ്മേളനത്തിന് ശേഷം തയാറാക്കിയ പ്രബോധന രേഖയില്‍ ( ക്രിസ്തു ജീവിക്കുന്നു) മാര്‍പാപ്പ ഒപ്പുവെച്ചു. നസ്രത്തില്‍ തിരുകുടുംബം വസിച്ചിരുന്ന വീട് 13-ാം നൂറ്റാണ്ടിലാണു ലോറെറ്റോയില്‍ കൊണ്ടുവന്നു സ്ഥാപിച്ചത്.
വിശുദ്ധ നാട്ടില്‍ നിന്നു ആന്‍ജലി കുടുബം ആണ് നസ്രത്തിലെ തിരുഭവനം പൊളിച്ച് ഇറ്റലിയില്‍ കൊണ്ടുവന്നു പുനര്‍നിര്‍മ്മിച്ചതാണെന്നു വിശ്വാസം. പീയുസ് പതിനാലാമന്‍ മാര്‍പാപ്പക്കു ശേഷം ആദ്യമായി ഇവിടെ ദിവ്യബലി അര്‍പ്പിക്കുന്നത് ഫ്രാന്‍സീസ് മാര്‍പാപ്പയാണ്.