വിജയ് സേതുപതി വ്യത്യസ്ത വേഷത്തിലെത്തുന്ന സൂപ്പര്‍ ഡീലക്സിന്റെ ഡിംഗ് ഡോംഗ് പ്രമോ പുറത്ത്. സേതുപതി ചിത്രത്തില്‍ സ്ത്രീ കഥാപാത്രത്തിലാണ് എത്തുന്നത്. സേതുപതിയെ കൂടാതെ മലയാളി സൂപ്പര്‍ താരം ഫഹത് ഫാസിലും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സാമന്ത, രമ്യാ കൃഷ്ണന്‍ മിഷ്‌കിന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ത്യാഗരാജന്‍ കുമാരരാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് പിഎസ് വിനോദും നീരവ് ഷായുമാണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം.ശില്പ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ചിത്രങ്ങളും സമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.